ലക്ഷ്യം വയോധികർ, ആറ് ദിവസത്തിനിടെ രണ്ടിടത്ത് ആക്രമണം ; കോട്ടയം നാഗമ്പടത്തെ മോഷണത്തിന് പിന്നാലെ സാമാന രീതിയിൽ കുറിച്ചിയിലും കവർച്ച ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

കോട്ടയം : ഞെട്ടൽ വിട്ടുമാറാതെ കോട്ടയംകാർ, നാഗമ്പടത്തെ മോഷണത്തിന് പിന്നാലെ കുറിച്ചിയിൽ വീട്ടിൽ അതിക്രമിച്ച് കയറി 81 വയസ്സുകാരിയെ അടിച്ചുവീഴ്ത്തി സ്വർണവള കവർന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.

video
play-sharp-fill

കുറിച്ചിൽ വീട്ടിലെ മറ്റുള്ളവർ പള്ളിയിൽ പോയ സമയത്താണ് വയോധികയ്ക്ക് നേരെ ആക്രമണവും കവർച്ചയും ഉണ്ടായിട്ടുള്ളത്.രാവിലെ പള്ളിയിൽ പോകുമ്പോൾ അന്നമ്മയെ സുരക്ഷിതയാക്കി വാതിലും ജനലുമടച്ച ശേഷമാണ് പോകാറുള്ളതെന്ന് ഭർത്താവ് തെക്കേപ്പറമ്പിൽ ടി.പി.സൈമൺ (85) പറയുന്നു.പള്ളിയിൽ നിന്നു മടങ്ങിയെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ ചാരിയിട്ട നിലയിലായിരുന്നു.

കാലിനു സ്വാധീനക്കുറവുള്ള അന്ന ഭിത്തിയിൽ പിടിച്ചാണ് നടക്കാറുള്ളത്. പ്രധാന ഹാളിനോടു ചേർന്നുള്ള മുറിയിൽ കിടക്കുന്നതാണ് പതിവ്. ഇവിടെ കാണാതെ വന്നപ്പോഴാണ് അടുത്ത മുറിയിൽ സൈമൺ നോക്കിയത്. കിടക്കയിലും നിലത്തും രക്തം കണ്ടതോടെ ഭയപ്പെട്ടുപോയെന്നും സൈമൺ പറഞ്ഞു, വള മാത്രമാണ് വീട്ടിൽനിന്ന് മോഷണം പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റു മുറികളിലൊന്നും മോഷണശ്രമം നടത്തിയതിന്റെ തെളിവുകളില്ല. സമീപത്തെ പ്രാഥമികമായി പരിശോധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ പൊലീസിലും സംശയകരമായി ഒന്നും .കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്മാവ് എങ്ങനെ അകത്തു കടന്നുവെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. വീടിന്റെ വാതിൽ അന്നമ്മയെക്കൊണ്ട് അകത്ത് നിന്ന് കുറ്റിയിടീപ്പിച്ച ശേഷം സുരക്ഷിതമെന്ന് ഉറപ്പാക്കിയാണ് കുടുബാംഗങ്ങൾ പുറത്തു പോകാറുള്ളത്. കുറിച്ചി സ്വാമിക്കവല ജംക്ഷനിൽ സ്വന്തമായുള്ള ബേക്കറിയോടു ചേർന്നാണ് വീട്..എപ്പോഴും തിരക്കുള്ള സ്ഥലമാണ്. ഇത്തരമൊരു സംഭവം നടക്കുമെന്ന് ആരും കരുതിയില്ല.

വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് അന്നമ്മ തുറന്നു നൽകിയതാവാമെന്നാണ് കരുതുന്നത്,.മോഷണശേഷം അടുക്കളവാതിലും സമീപത്തെ പൂട്ടിയിട്ട ഗ്രില്ലും തുറന്നാണ് മോഷ്ടാവ് പുറത്തേക്കു പോയെന്നാണ് പൊലീസ് കരുതുന്നത്.

ഇന്നലെ രാവിലെ ഒരാളെ സംശയം തോന്നി കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇയാളിൽനിന്നു കാര്യമായ വിവരമൊന്നും പൊലീസിനു ലഭിച്ചിട്ടില്ല.

അതേസമയം 13 കിലോമീറ്റർ ദൂരത്തിൽ ആറു ദിവസത്തിനുള്ളിൽ 2 രണ്ട് സ്ത്രീകളാണ് ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ടു കേസുകളിലെ പ്രതികളെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഗമ്പടം പനയക്കഴിപ്പ് റോഡിൽ പെട്ടിക്കട നടത്തുന്ന രത്നമ്മയെ (70) അജ്ഞാതൻ തലക്കടിച്ചു വീഴ്ത്തി രണ്ടു പവന്റെ സ്വർണ്ണമാല കവർന്നത്, ഇതിന് പിന്നാലെയാണ് കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയെ അടിച്ചു വീഴ്ത്തി സ്വർണവള കവർന്നത്.

ഈ രണ്ടു മോഷണവും പകൽ സമയത്താണ് നടന്നത്, അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വീടുകളിൽ അടച്ചുറപ്പ് ശക്തമാക്കി, വീടിന് പുറത്തിറങ്ങാതെ പരിസരം കാണാനുള്ള ക്രമീകരണങ്ങൾ ഒരുക്കി കഴിയുമെങ്കിൽ, സിസിടിവി സ്ഥാപിക്കണമെന്നും പൊലീസ് പറഞ്ഞു.