സര്‍ക്കാര്‍ ആശുപത്രിയില്‍ 5 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രായ പൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പടെ 2 പേർ പിടിയിൽ

Spread the love

ബംഗളൂരുവിലെ സർക്കാർ ആശുപത്രിയില്‍ നിന്ന് അഞ്ചുദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബന്ധുവിന്റെ അവസരോചിതമായ ഇടപെടല്‍ കാരണം പരാജയപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഉൾപ്പടെ 2 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ജയനഗർ സ്വദേശിയായ അസ്മ ബാനുവിന്റെ അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജനറല്‍ വാർഡിലെത്തിയ പ്രതികള്‍ അസ്മ ബാനുവുമായി സൗഹൃദം സ്ഥാപിച്ചു. അസ്മ ശുചിമുറിയില്‍ പോയ തക്കത്തിന് റാഫിയ കുഞ്ഞിനെ എടുത്ത് കടന്നുകളയാൻ ശ്രമിച്ചു.

ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ ഈ നീക്കം ശ്രദ്ധിക്കുകയും ഇവരെ തടഞ്ഞുനിർത്തി ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിൻ്റെ പിന്നിലെ യഥാർഥ ലക്ഷ്യം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group