ജനമുന്നേറ്റ യാത്ര സമാപിച്ചു; വടകരയില്‍ ഇത്തവണ ഉറച്ച വിജയമെന്ന് ഷാഫി പറമ്പിൽ എംപി

Spread the love

വടകര: യുഡിഎഫ് ആർഎംപിഐ നേതൃത്വത്തില്‍ വടകര മുനിസിപ്പല്‍ പരിധിയില്‍ സംഘടിപ്പിച്ച ജനമുന്നേറ്റ യാത്ര കൊയിലാണ്ടി വളപ്പില്‍ സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എംപി വടകരയില്‍ ഇത്തവണ മാറ്റത്തിന്റെ തിരമാലയാണെന്ന് പറഞ്ഞു. വടകരയില്‍ ഇത്തവണ അട്ടിമറി വിജയം നേടിയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ജനം അത്രയേറെ വെറുത്ത ഭരണമാണ് നഗരസഭയിലേതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ കെടി സുബൈർ അധ്യക്ഷനായി. പാറക്കല്‍ അബ്ദുള്ള, സതീശൻ കുരിയാടി, എൻപി. അബ്ദുള്ള ഹാജി, എപി. ഷാജിത്ത്, വികെ. അസീസ്, പ്രഥമ കെകെ. മഹമ്മൂദ്, ജാഥ ലീഡർ പിഎസ്. രാജിത്ത്, എം. ഫൈസല്‍, ജാഥ കോ-ഓർഡിനേറ്റർ പിഎം. വിനു എന്നിവർ പ്രസംഗിച്ചു.

പുതുപ്പണം കറുകയില്‍ നിന്ന് ആരംഭിച്ച ജാഥയില്‍ വികെ. പ്രേമൻ, ടിവി. സുധീർകുമാർ, പിവി. ഹാഷിം, ഷഹീർ കാന്തിലോട്ട്, സജിത്ത് മാരാർ എന്നിവർ വ്യത്യസ്ത കേന്ദ്രങ്ങളില്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group