ആപ്പിള്‍ കഴിക്കേണ്ടത് തൊലി കളഞ്ഞോ അതോ കളയാതെയോ? അറിയാം വിശദമായി…!

Spread the love

കോട്ടയം: ദിവസവും ഒരാപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റിനിർത്തൂ’ എന്ന പഴഞ്ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. ആപ്പിള്‍ ഏറെ പോഷകസമൃദ്ധമായ പഴമാണ്.

video
play-sharp-fill

രോഗപ്രതിരോധ പ്രവർത്തനത്തിനും കൊളാജൻ ഉല്‍പാദനത്തിനും ആവശ്യമായ വിറ്റമിൻ സി ഉള്‍പ്പെടെയുള്ളവയുടെ സമ്പന്നമായ ഒരു ശ്രേണി അതില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ എങ്ങനെയാണ് ഇത് കഴിക്കേണ്ടത് എന്ന് ആളുകള്‍ക്ക് ഇപ്പോഴും അറിയില്ല. ചിലർ തൊലിയോടൊപ്പം കഴിക്കണമെന്ന് പറയുന്നു, മറ്റു ചിലർ തൊലി കളയണമെന്ന് പറയുന്നു.

ആപ്പിള്‍ മിക്ക ആളുകളും തൊലി കളയാതെയാണ് കഴിക്കുന്നത്. എന്നാല്‍, വെയ്റ്റ്‌ലോസ് വിദഗ്ദ്ധനായ സുധീർ ആഷ്തിന് വ്യത്യസ്തമായ അഭിപ്രായമുണ്ട്. ഭക്ഷണത്തെക്കുറിച്ച്‌ ആളുകള്‍ക്ക് കൃത്യമായ അറിവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്പിള്‍ കഴിക്കുന്നതിനുമുൻപ് എപ്പോഴും തൊലി കളയണമെന്ന് ആണ് അദ്ദേഹം പറയുന്നത്. “പഴത്തിന്റെയോ വിത്തുകളുടെയോ ഉള്ളിലേക്ക് ദോഷകരമായ ഘടകങ്ങള്‍ എത്തുന്നത് തടയുന്ന ഒരു സംരക്ഷണ പാളിയാണ് തൊലി ചില ഭക്ഷണങ്ങളുടെ കാര്യത്തില്‍, തൊലിയോടൊപ്പം കഴിക്കേണ്ടി വരും. ഉദാഹരണത്തിന്, മുന്തിരി മുഴുവനായും കഴിക്കണം.

ആപ്പിള്‍ തൊലികളില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നവർ, മാമ്പഴമോ വാഴപ്പഴമോ തൊലിയോടുകൂടി കഴിക്കാത്തത് എന്തുകൊണ്ട്? അതുകൊണ്ടാണ് എപ്പോഴും അത്തരം പഴങ്ങളുടെ തൊലി കളയണമെന്ന് പറയുന്നത്,” ഒരു പോഡ്‌കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ആപ്പിളിലെ ആന്റിഓക്‌സിഡന്റുകളായ ക്വെർസെറ്റിൻ, ഫ്ലേവനോയ്ഡുകള്‍ എന്നിവ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദം എന്നിവയടക്കം രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.