play-sharp-fill
യൂണിവേഴ്‌സിറ്റി കോളജ് അക്രമം ; അഖിലിനെ കുത്തിയ കത്തി കോളേജ് ക്യാമ്പസിൽ നിന്ന്തന്നെ കണ്ടെത്തി

യൂണിവേഴ്‌സിറ്റി കോളജ് അക്രമം ; അഖിലിനെ കുത്തിയ കത്തി കോളേജ് ക്യാമ്പസിൽ നിന്ന്തന്നെ കണ്ടെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിനിടയിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ പ്രതികളെ യൂണിവേഴ്സിറ്റി കോളേജിൽ എത്തിച്ച് തെളിവെടുപ്പിന് ഇടയിലാണ് കത്തി കണ്ടെത്തിയത്. കോളേജിലെ ചവറു കൂന്നയ്ക്കുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്താണ് ചവറുകൂനയിൽ നിന്നും കത്തി പോലീസിന് കാണിച്ചു കൊടുത്തത്. കൂടാതെ കാമ്പസിൽ നിന്നും ഇരുമ്പുപൈപ്പും കുറുവടിയും കണ്ടെത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയുമാണ് തെളിവെടുപ്പിനായി പോലീസ് കോളജിൽ എത്തിച്ചത്.