എ.സി റോഡില്‍ കുടിവെള്ള കാനിൽ സ്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്നത് 20 ലിറ്റര്‍ ചാരായം; രണ്ട് പേര്‍ അറസ്റ്റില്‍

Spread the love

ചങ്ങനാശേരി: എ.സി റോഡില്‍ സ്കൂട്ടറില്‍ ചാരായം കടത്തിക്കൊണ്ടുവന്ന രണ്ടുപേർ അറസ്റ്റില്‍.

video
play-sharp-fill

ചമ്പക്കുളം വില്ലേജില്‍ തെക്കേക്കര മുറിയില്‍ മംഗലത്ത് വീട്ടില്‍ അനില്‍കുമാർ, നെടുമുടി വില്ലേജില്‍ മണപ്ര മുറിയില്‍ മാങ്ങയില്‍ വീട്ടില്‍ സുമൻ കുമാർ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ കുട്ടനാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ എ.സി റോഡില്‍ മങ്കൊമ്പ് തെക്കേക്കര പാലത്തിന് സമീപം 20 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിവെള്ളത്തിൻ്റെ കാനിലാണ് പ്രതികള്‍ ചാരായം കടത്തിയത്. പ്രതികളെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു.