
മലപ്പുറം: റോഡ് അറ്റകുറ്റപണിക്കായി എംഎല്‍എയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെ തടഞ്ഞ് സിപിഎം പ്രവർത്തകർ.
മലപ്പുറം തിരൂർ എംഎല്‍എ കുറുക്കോളി മൊയ്ദീനെയും സംഘത്തെയും ആണ് സിപിഎം പ്രവർത്തകർ തടഞ്ഞത്. കുറുകോള്‍ – ഓട്ടുകരപ്പുറം റോഡിന്റെ അറ്റകുറ്റപ്പണിക്കാണ് എംഎല്‍എയും സംഘവും എത്തിയത്. സിപിഎം പ്രവർത്തകർ തടഞ്ഞതോടെ എംഎല്‍എയും സംഘവും മടങ്ങി.
നാട്ടുകാരും എംഎല്‍എയുമായി വാക്കേറ്റമുണ്ടായി. ജനുവരിയില്‍ റോഡ് പണി ചെയ്യാനിരിക്കെ നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് താല്‍ക്കാലിക അറ്റകുറ്റപ്പണിക്ക് എത്തിയതെന്നാണ് എംഎല്‍എ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എംഎല്‍എ എത്തിയതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. മുസ്ലീം ലീഗ് എംഎല്‍എയാണ് കുറുക്കോളി മൊയ്ദീൻ.



