ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിര്‍ത്തും; കീഴ്ശാന്തി മേല്‍ശാന്തിയെ സഹായിച്ചാല്‍ മാത്രം മതി: കെ ജയകുമാര്‍

Spread the love

തിരുവനന്തപുരം:ശബരിമലയില്‍ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാ‍ർ.

video
play-sharp-fill

ഓരോരുത്തരുടെയും ചുമതലകള്‍ നിർവചിച്ചു നല്‍കും. അവരവരുടെ ജോലികള്‍ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കും. തീർത്ഥാടകരുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ വിശ്വാസികള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതില്‍ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്. ശബരിമലയുടെ യഥാർത്ഥ ലക്ഷ്യത്തില്‍ നിന്ന് മാറ്റികൊണ്ടുപോകുന്ന മാരീചന്മാരെ തീർച്ചയായും മാറ്റിനിർത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന ആളുകള്‍ക്ക് ഭംഗിയായി ശബരിമലയില്‍ അയ്യപ്പ ദർശനം സാധ്യമാകണം. അതിനുള്ള നടപടികളാണ് ആദ്യമെടുക്കുക. പലകാര്യങ്ങള്‍ക്കായി ശബരിമലയെ ആളുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജയകുമാർ കുറ്റപ്പെടുത്തി.

വളരെക്കാലമായുള്ള സ്ഥാപിത താത്പര്യം അതിനുപിന്നിലുണ്ടാകും. സമ്ബൂർണ നവീകരണമാണ് ലക്ഷ്യം. ശബരിമലയില്‍ വിശ്വാസമുള്ളവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തില്‍ നല്ല ഒരു തീർത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

എല്ലാം നന്നായി നടക്കുന്നുവെന്ന രീതിയില്‍ പുനക്രമീകരിക്കാൻ ശ്രമിക്കും. മേല്‍ശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവർ ആ ജോലി ചെയ്താല്‍ മതിയാകും. കീഴ്ശാന്തിയുടെ ജോലി മേല്‍ശാന്തിയെ സഹായിക്കലാണ്. അത് ചെയ്താല്‍ മതിയാകുമെന്നും കെ ജയകുമാർ പറഞ്ഞു.