
മലപ്പുറം : മലപ്പുറം പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1:25 ഓടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം.
മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.



