‘അഴിമതി നടത്താൻ ഇടമില്ലാത്ത ഒന്നിനെയും സർക്കാർ തിരിഞ്ഞു നോക്കുന്നില്ല’; കേരളത്തിലെ സ്പോർട്സ് മേഖലയെ കുഴിച്ചു മൂടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി

Spread the love

പുത്തൻപാലം: കേരളത്തിലെ സ്പോർട്സ് മേഖലയെ കുഴിച്ചു മൂടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു.

video
play-sharp-fill

സ്പോർട്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ്‌ ചിങ്ങവനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻപാലത്തു നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി നടത്താൻ ഇടമില്ലാത്ത ഒന്നിനെയും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്പോർട്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ കുറിച്ചി പുത്തൻപാലത്തു മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി തർക്കല്ലിട്ട സ്പോട്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ (ispark) പിണറായി സർക്കാർ ഇല്ലാതാക്കിയെന്നും വി ജെ ലാലി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ ധർണയിൽ മണ്ഡലം പ്രസിഡന്റ്‌ പി പി മോഹനന്റെ അധ്യക്ഷതയിൽ കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ ജോൺസ് കുന്നപ്പള്ളിൽ മുഖ്യ പ്രസംഗം നടത്തി. സമരസമിതി കൺവീനർ അഭിഷേക് ബിജു, സി ഡി വത്സപ്പൻ, ഡോ. ജോബിൻ എസ് കൊട്ടാരം, ജിക്കു കുര്യാക്കോസ്, ബിനു സചിവോത്തമപുരം,എൻ ബാലകൃഷ്ണൻ, പ്രമോദ് കൃഷ്ണൻ, ജോസ് ജോസഫ്,ഷാജിമോൻ,റോയ് ചാണ്ടി,ജോർജ് ജോസി,പ്രസാദ് പാപ്പൻ, ജെയിംസ് ചൂരവടി എന്നിവർ പ്രസംഗിച്ചു.