മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപതാമത് ചരമവാർഷികം; കെ ആർ നാരായണൻ ഫൗണ്ടേഷൻ, കേരള പരവൻ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

Spread the love

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ, കേരള പരവൻ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

video
play-sharp-fill

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സെബി പറമുണ്ട, കെ ആർ നാരായണൻ്റെ പിതൃസഹോദരപുത്രി സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, ബന്ധു ഡോ കെ വത്സലകുമാരി, കേരള പരവൻ മഹാജനസഭ ഉഴവൂർ ശാഖ പ്രസിഡൻ്റ് കെ അജിത്കുമാർ, സെക്രട്ടറി ടി ആർ വിശ്വംഭരൻ, ടി ആർ രാജു, സരോജനി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.