വീട് വയ്ക്കാൻ മണ്ണു നീക്കിയ പാവപ്പെട്ട കുടുംബം അര ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്:ജയിലില്‍ കിടക്കാൻ തയ്യാറാണെന്ന് അധികൃതരോട് പ്രതികരിച്ച് വീട്ടമ്മ.

Spread the love

കാസർകോട്: പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിർമ്മാണത്തിനായി സ്ഥലം ഒരുക്കുന്നതിന് മണ്ണ് മാറ്റിയ ഒരു നിർധന

video
play-sharp-fill

കുടുംബത്തിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് വലിയ തുക പിഴ ചുമത്തി.
കാസർകോട് ബളാല്‍ നിവാസികളായ ഗോവിന്ദൻ-തങ്കമണി ദമ്പതികളാണ് ഈ നടപടി നേരിട്ടത്.

സ്ഥലം നിരപ്പാക്കാൻ മണ്ണെടുത്തത് അനധികൃത ഖനനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പ് നടപടിയെടുത്തത്. ആദ്യം ഒരു ലക്ഷം രൂപ പിഴയടയ്ക്കാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർദേശിച്ചെങ്കിലും, കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന് അറിയിച്ചതിനെ തുടർന്ന് പിഴത്തുക 50,000 രൂപയായി കുറയ്ക്കുകയായിരുന്നു.

ഈ വലിയ തുക അടച്ചുതീർക്കാൻ യാതൊരു നിവൃത്തിയുമില്ലെന്ന് അറിയിച്ച വീട്ടമ്മയായ തങ്കമണി, പിഴ അടക്കുന്നതിനു പകരം ജയിലില്‍ കിടക്കാൻ തയ്യാറാണെന്ന് അധികൃതരോട് പ്രതികരിച്ചു.