
തിരുവനന്തപുരം:റാപ്പർ വേടനെതിരെയും അദ്ദേഹത്തിന്റെ വോയിസ് ഓഫ് വോയിസ് ലെസ് ഗാനത്തിനെതിരെയും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ.
വേടന്റെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന മഞ്ഞുമ്മല്‍ ബോയ്സിലെ ഗാനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതില്‍ പിന്നാലെയാണ് വേടനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും വിമർശനവുമായി ആർ ശ്രീലേഖ രംഗത്തെത്തിയത്.
വേടന്റെ വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഗാനത്തിലെ വാക്കുകള്‍ ഉദ്ദരിച്ചുകൊണ്ടാണ് ഇവരുടെ കുറിപ്പ്. എന്നാല്‍ ഈ കുറിപ്പില്‍ കമ്മ്യൂണിസ്റ്റ് സർക്കാർ അവാർഡ് നല്‍കിയത് ഒരു പ്രത്യുപകാരമായിട്ടായിരുന്നു എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പാട്ടില്‍ ഇല്ലാത്ത വരികള്‍ കൂട്ടിച്ചേർത്ത് വേടനെയും അദ്ദേഹത്തിന് ലഭിച്ച അവാർഡിനെയും അപമാനിക്കാൻ അവർ തുനിഞ്ഞത്. യഥാർത്ഥ ഗാനത്തിലെ വരികള്‍ക്കിടെ അതിലില്ലാത്ത ‘മോദി’ എന്ന വാക്ക് ശ്രീലേഖ സ്വന്തമായി കൂട്ടിച്ചേർക്കുകയായിരുന്നു.
യഥാർത്ഥ ഗാനത്തില്‍ “കപടദേശവാദി നാട്ടില്‍ മതജാതി വാദി തലവനില്ല ആദിനാട് ചുറ്റിടാൻ നിൻറെ നികുതി വാളെടുത്തവൻറെ കയ്യിലാണ് നാടു പകുതി വാക്കെടുത്തവൻ ദേശദ്രോഹി തീവ്രവാദി”. എന്നാണ് ഉള്ളത്. ഇതിലാണ് ബിജെപിയുടെ സമുന്നതയായ നേതാവ് സർക്കാരിനെ തരംതാഴ്ത്തി കാണിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം നിലയ്ക്ക് ‘മോദി’ എന്ന് കൂട്ടിച്ചേർത്തത്. വേടന്റെ പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല അവാർഡ് ലഭിച്ചത് എന്ന് എല്ലാവർക്കും അറിയാമെന്നും അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികള്‍ക്ക്? എന്നടക്കമുള്ള വിമർശനങ്ങളാണ് വസ്തുത വിരുദ്ധമായ വാദങ്ങള്‍ നിരത്തിക്കൊണ്ട് അവർ തെളിക്കാൻ ശ്രമിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതായാലും ഇതിനെതിരെ വലിയ വിമർശനമാണ് ഇവരുടെ പോസ്റ്റിന് താഴെ ഉയരുന്നത്. മോദി എന്ന വാക്ക് വേടൻ എഴുതിയിട്ടില്ല ! താങ്കള്‍ക്ക് ആ വരികള്‍ വായിച്ചപ്പോള്‍ മോദിയെ ഓർമ വന്നത് ആരുടെ കുഴപ്പമാണ് എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ വർഗ്ഗീയ വാദി എന്ന് വിളിച്ച് അപമാനിച്ച മുൻ ഡിജിപിക്ക് എതിരെ ഒരൊറ്റ ബിജെപി കാരൻ പോലും പ്രതികരിക്കാത്തത് എന്ത് കൊണ്ടാവും?
അതോ അവർക്കും ഇതേ അഭിപ്രായം ആണോ? വേടൻ പറയാത്തത് മാഡം പറഞ്ഞു എന്നാണോ എല്ലാവരുടെയും ചിന്ത. എന്നാണ് മറ്റൊരു കമന്റ്. അതേസമയം കേരളത്തെ മോശമാക്കാൻ കള്ളം പ്രചരിപ്പിച്ച കേരള സ്റ്റോറിക്ക് പുരസ്കാരം കൊടുക്കാനും ഗുസ്തി താരങ്ങളെ പീഡിപ്പിച്ചവനെ അതിന്റെ തലവൻ ആക്കാൻ ഒക്കെ പ്രേത്യേകം ഉളുപ്പ് വേണമെന്നും കേന്ദ്രത്തിന്റെ ഇത്തരം വർഗീയ നിലപാടുകളെപ്പറ്റി താങ്കള്‍ക്ക് ഒന്നും പറയാനില്ലേ എന്നും പോസ്റ്റിന് താഴെ കമന്റുമായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.




