
ഷൊർണ്ണൂർ: നേത്രാവതി എക്സ്പ്രസ്സിലെ പാൻട്രികാറിൽ കുടിവെള്ളമാവശ്യപ്പെട്ടെത്തിയ യാത്രികന്റെ മേലേക്ക് തൊഴിലാളികൾ ചൂടുവെള്ളമൊഴിച്ചു. നേത്രാവതി എക്സ്പ്രസ്സിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ചൂടുവെള്ളത്തിന് നൽകേണ്ട 15 രൂപയ്ക്കുപകരം 200 രൂപ നോട്ട് നൽകിയതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഭവത്തിനിടയാക്കിയതെന്ന് പറയുന്നു. വെള്ളത്തിന് 200 രൂപ നൽകിയപ്പോൾ ചില്ലറയായി 15 രൂപ കൊണ്ട് വരാൻ പാൻട്രികാർ മാനേജർ ആവശ്യപ്പെട്ടു. ഇതോടെ യുവാക്കളും ജീവനക്കാരും തമ്മിൽ വാക്കു തർക്കം തുടങ്ങി. ഇത് കഴിഞ്ഞ് സീറ്റിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തർക്കത്തിനിടെ പാൻട്രികാറിനകത്ത് യുവാക്കളിൽ ഒരാളുടെ കണ്ണടയും തൊപ്പിയും മറന്നു വച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. വീണ്ടും അതെടുക്കാനായി ഇവർ പാൻട്രിയിൽ എത്തി. എന്നാൽ രാവിലെ തരാം എന്നായിരുന്നു ജീവനക്കാരുടെ മറുപടി. പിറ്റേന്ന് ഇത് ചോദിക്ക് ഇവർ എത്തിയപ്പോഴായിരുന്നു രാഗേവേന്ദ്ര സിങ്ങ് ബക്കറ്റിൽ തിളച്ച വെള്ളം ഒഴിച്ചത്. ഇതേത്തുടർന്ന് മുംബൈ സ്വദേശി അഭിഷേക് ബാബുവിന് പൊള്ളലേറ്റു.
കൂട്ടത്തിലുണ്ടായിരുന്ന മലയാളിയായ ഹാഷിഷ് റെയിൽവേ പൊലിസിനെ വിവരമറിയിച്ചു. സംഭവത്തിൽ തീവണ്ടിയിലെ പാൻട്രികാർ മാനേജരായ യുപി സ്വദേശി രാഘവേന്ദ്രസിങ്ങിനെ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊള്ളലേറ്റ അഭിഷേക് ബാബു തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. തൃശ്ശൂർ തൃപ്രയാർ തെമ്മാപ്പുള്ളി തേനംമാറാട്ട് അഷീഷിന്റെ പരാതിയിലാണ് രാഘവേന്ദ്രസിങ്ങിനെ അറസ്റ്റു ചെയ്തത്.




