
കോട്ടയം: പി.എം.ജി.എസ്.വൈ. പ്രോഗ്രാം ഇമ്ബ്ളിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തില്‍ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. നവംബർ 12 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഭവനിലുള്ള പി.എം.ജി.എസ്.വൈ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.
ബി. കോം, കമ്ബ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മലയാളം ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. പ്രായപരിധി 35 വയസ്സ്.
ഉദ്യോഗാർഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 11 ഉച്ചക്ക് 12 ന് മുൻപായി [email protected] എന്ന ഇമെയിലില്‍ അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം. ഫോണ്‍ 0481- 2991584.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



