
മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിൻ്റെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ഭൂമിയുള്‍പ്പെടെയുള്ള 67 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് വാര്‍ത്തയായിരിക്കയാണ്.
മൊത്തത്തില്‍ നോക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയുമായി ബന്ധപ്പെട്ട് 129 കോടി രൂപയുടെ സ്വത്തുവകകള്‍ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്.
ഇതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്‍പറ്റ പഞ്ചായത്തിലെ ഗ്രീന്‍വാലി ഫൗണ്ടേഷന്‍. 24 ഏക്കര്‍ വിസ്തൃതിയിലാണ് ഇഗ്രീന്‍വാലി അക്കാദമി പ്രവര്‍ത്തിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരകേന്ദ്രമായ ഇവിടെ അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പരാതിയുണ്ടായിരുന്നു. എന്നിട്ടും മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകള്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കയും നേതാക്കളെ അകത്തിടുകയും ചെയ്ത 2022-ലാണ് ഗ്രീന്‍വാലിക്ക് ഇ ഡി നോട്ടീസ് നല്‍കിയത്. അതിന്റെ ഭാഗമായി ഇപ്പോള്‍ ഗ്രീന്‍വാലിയുടെ സകല സ്വത്തുക്കളും കണ്ടുകെട്ടിയരിക്കയാണ്.




