പാലാ ബൈപാസിൽ ഊരശാല നാൽക്കവലയിൽ അപകടം പതിവാകുന്നു; വേണ്ട മുന്നറിയിപ്പ് മാർഗങ്ങള്‍ സ്ഥാപിക്കാൻ തീരുമാനമായതായി നഗരസഭാ ചെയർമാൻ

Spread the love

പാലാ : പാലാ ബൈപ്പാസില്‍ സ്ഥിരമായി അപകടമുണ്ടാകുന്നതും ഊരാശാല റോഡ് സന്ധിക്കുന്നതുമായ ഐക്കരക്കവലയില്‍ അപകടസാധ്യത മേഖലയില്‍ വേണ്ട മുന്നറിയിപ്പ് മാർഗങ്ങള്‍ സ്ഥാപിക്കാൻ തീരുമാനമായതായി നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു.

video
play-sharp-fill

 

കഴിഞ്ഞ ദിവസം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റിരുന്നു. ഓട്ടോഡ്രൈവർ കൊല്ലപ്പള്ളി കളപുരക്കൽ അനീഷ് (30), ബൈക്ക് യാത്രികൻ ഏറ്റുമാനൂർ തുമ്പക്കര സോനു (21) എന്നിവർക്കാണ് പരിക്കേറ്റത്. നിരവധി അപകടങ്ങൾ ഉണ്ടായ ഇവിടെ സൈൻബോർഡ് സ്ഥാപിക്കണമെന്നത് നിരന്തര ആവശ്യമാണെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ അധികൃതർ ഉറക്കം നടിക്കുകയാണെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.

 

പൊതുമരാമത്ത് വകുപ്പ്, ട്രാഫിക് പൊലീസ് എന്നിവരുമായി ട്രാഫിക് അഡ്വവൈസറി കമ്മിറ്റിയില്‍ നടന്ന ചർച്ചയിലാണ് തീരുമാനം. ട്രാഫിക് എസ്.ഐ സുരേഷ് വെട്ടിക്കാട്ട്, പി.ഡബ്ലി.യു.ഡി അസിസ്റ്റന്റ് എൻജിനീയർ ഷൈബി, കൗണ്‍സിലർ സാവിയോ കാവുകാട്ട് എന്നിവർ ചർച്ചയില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group