
നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. റാംപൂർ സ്വദേശിയായ മുഹമ്മദ് ആൻ (21) ആണ് മരിച്ചത്.
ഇന്നലെ (വെള്ളി) യാണ് സംഭവം നടന്നത്. റാവത്പൂരിലെ ഹോസ്റ്റലില്‍ താമസം തുടങ്ങിയിട്ട് നാല് ദിവസം മാത്രമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്കാരത്തിനായി ഒപ്പം താമസിക്കുന്ന ഇംദാദ് ഹസൻ മുഹമ്മദിനെ വിളിച്ചെങ്കിലും അദ്ദേഹം പോവാൻ കൂട്ടാക്കിയില്ല. ഇംദാദ് പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് വാതില്‍ തകർത്ത് അകത്ത് കടന്നപ്പോള്‍ മുഹമ്മദിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ പൂർത്തിയാക്കാൻ തനിക്ക് കഴിയില്ലെന്നും കുറിപ്പില്‍ എഴുതിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്, നിങ്ങളുടെ സ്വപ്നങ്ങള്‍ പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല, ഞാൻ എൻ്റെ സ്വന്തം ജീവിതം എടുക്കുകയാണ്, ഇതിന് ഉത്തരവാദി ഞാൻ മാത്രമാണ്”.
എന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്.




