കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് ചർച്ച എൽഡിഎഫിലും യുഡിഎഫിലും തർക്കം: ഒരു സീറ്റിൽ പൊതു സ്വതന്ത്രൻ അംഗീകരിക്കില്ലന്ന് കേരളാ കോൺഗ്രസ് – എം: യുഡിഎഫിൽ ലീഗിന് സീറ്റില്ല.

Spread the love

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും.
23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച്‌ നില്‍ക്കുകയാണ്.

video
play-sharp-fill

ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി. പത്തുപേരും രണ്ടില ചിഹ്നത്തില്‍ മത്സരിക്കണമെന്ന നിർദ്ദേശമാണ് പാർട്ടിയില്‍ ഉയരുന്നത്. പുതിയതായുള്ള തലനാട് ഡിവിഷൻ മാണി ഗ്രൂപ്പിന് നല്‍കാൻ ധാരണയായി. സീറ്റ്

വച്ചുമാറാമെന്ന മാണിഗ്രൂപ്പ് ആവശ്യം സി.പി.ഐ അംഗീകരിച്ചില്ല. ഇടതുമുന്നണി ജില്ലാ കമ്മിറ്റിയില്‍ തീരുമാനമാകുന്നില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയ്ക്ക് വിടാനാണ് മന്ത്രി വി.എൻ.വാസവൻ കൂടി പങ്കെടുത്ത യോഗത്തില്‍ ധാരണയായത്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഒരു തർക്കവുമില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണത്തെ സീറ്റ് വിഭജനം
സി.പി.എം : 9
മാണി ഗ്രൂപ്പ് : 9
സി.പി.ഐ : 4

വല്യേട്ടൻ കളിയ്‌ക്ക് നിന്ന് കൊടുക്കരുത്
മാണി ഗ്രൂപ്പിന് പത്ത് സീറ്റ്.
മുന്നണിയ്ക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന് 9 സീറ്റ്

ഇതാണ് സി.പി.എമ്മിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്
ഒരാള്‍ പൊതുസ്വതന്ത്രനാകട്ടെയെന്ന് പരിഹാരഫോർമുല
സി.പി.ഐയും ഇതംഗീകരിച്ചതോടെ മാണി ഗ്രൂപ്പ് വെട്ടിലായി

ഇത്തവണ ഒന്ന് കിട്ടിയേതീരൂ ലീഗ്
യു.ഡി.എഫിലും മുണ്ടക്കയം, എരുമേലി സീറ്റുകളിലൊന്ന് വേണമെന്ന കടുംപിടുത്തം മുസ്ലിംലീഗ് തുടരുകയാണ്. ജോസഫ് ഗ്രൂപ്പിന് സീറ്റ് കുറയ്ക്കാൻ കോണ്‍ഗ്രസ്

ശ്രമിക്കുമ്ബോള്‍ കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റും വേണമെന്നാണ് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്. ഒപ്പം ചില സീറ്റുകള്‍ വച്ചു മാറണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. ഇതും മുന്നണിയ്ക്ക് തലവേദനയായി.