ജന്മനാ സംസാരശേഷിയും കേള്‍വിശേഷിയും ഇല്ല; നിരന്തരമായി ട്രെയിൻ യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന പ്രൊഫഷണൽ കള്ളൻ ഷൊർണൂരില്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍

Spread the love

പാലക്കാട്: നിരന്തരമായി ട്രെയിൻ യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന യുവാവ് ഷൊർണൂരില്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍. ജന്മനാ സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്തയാളാണ് പ്രതി.

video
play-sharp-fill

കഴിഞ്ഞ ബുധനാഴ്ച കാസർകോട് നിന്നും എറണാകുളത്തേക്ക് മംഗള എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ ഒന്നേകാല്‍ ലക്ഷത്തിലധികം വില വരുന്ന ഐഫോണും, 7000 രൂപയിലധികം പണവും അടങ്ങിയ ബാഗാണ് ഇയാള്‍ മോഷ്ടിച്ചത്. ഓങ്ങല്ലൂർ കുന്നുംപുറത്ത് വീട്ടില്‍ സൈനുലാബുദ്ദീൻ (39) ആണ് പിടിയിലായത്.

റെയിൽവേ സ്റ്റേഷനലുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ ഷൊർണൂർ റെയില്‍വേ പൊലീസിനെയും ആർപിഎഫിനെയും സഹായിച്ചത്. എറണാകുളത്ത് നിന്നും കാസർകോട്ടേക്ക് മംഗള എക്സ്പ്രസിലെ എസി കമ്ബാർട്ട്മെന്റിലായിരുന്നു കാഞ്ഞങ്ങാട് സ്വദേശിയായ സി കെ ആസിഫ് യാത്ര ചെയ്തിരുന്നത്. ഉറക്കം ഉണർന്നു നോക്കുമ്ബോള്‍ ട്രെയിൻ ഷൊർണൂരില്‍ എത്തിയിരിക്കുന്നു. കൈവശമുണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ ആസിഫ് ഉടനെ ഷൊർണൂർ റെയില്‍വേ പൊലീസിനെ സമീപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് കേസെടുത്ത് കോഴിക്കോട് മുതലുള്ള വിവിധ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ തിരൂരില്‍ നിന്നും പ്രതി ട്രെയിനിലേക്ക് കയറുന്നതും പട്ടാമ്ബിയില്‍ ബാഗുമായി ട്രെയിനില്‍ നിന്നും ഇറങ്ങി പോകുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചു. വ്യാഴാഴ്ച്ച പ്രതി ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയന്ന് വിവരം കിട്ടിയ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ എത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. എന്നാല്‍ രാത്രി ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സ്പെഷ്യല്‍ ഡ്രൈവിനിടെ ബാഗുമായി പ്രതി റെയില്‍വേ പൊലീസിൻ്റെ പിടിയിലാകുകയായിരുന്നു.

ഇയാളില്‍ നിന്ന് മോഷണം പോയ ഫോണും, എടിഎം കാർഡും കണ്ടെടുത്തു. പ്രതിക്കെതിരെ എറണാകുളം സ്റ്റേഷനിലും സമാനമായ കളവ് കേസെടുണ്ട്. മുൻപ് പലതവണകളിലും ഇയാള്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചിട്ടുണ്ടെങ്കിലും ജന്മനാ സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്തതിനാലുള്ള സഹതാപം കൊണ്ട് ആരും പരാതി നല്‍കാൻ തയ്യാറായിരുന്നില്ല എന്നും പൊലീസ് പറഞ്ഞു. എസ്‌ഐ അനില്‍ മാത്യു, ശശി നാരായണൻ, വൈ. മജീദ് ആർപിഎഫ് എസ്‌ഐ ദീപക്, എഎസ്‌ഐ ഷിജു, കെ. ബൈജു, എ. ബാബു, സത്താർ എന്നിവർ അടങ്ങുന്നതാണ് അന്വേഷണ സംഘം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.