ഇനി ഒരുപാട് സമയവും വേണ്ട ടെൻഷനും വേണ്ട: അഞ്ച് മിനിറ്റില്‍ ബ്രേക്ഫാസ്റ്റ് റെഡി! എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റവ ഇഡലി റെസിപ്പി ഇതാ

Spread the love

കോട്ടയം: എല്ലാ വീട്ടമ്മമാരുടെയും ഒരു പ്രധാന പ്രശ്നമാണ് രാവിലെ എഴുന്നേറ്റ് എന്തുണ്ടാകും? എത്ര എളുപ്പത്തില്‍ ഉണ്ടാക്കാൻ പറ്റിയാലും അത്രയും നല്ലത്.

video
play-sharp-fill

വീട്ടമ്മമാർക്ക് മാത്രമല്ല ബാച്ചിലേർസിനും, രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകേണ്ട വർക്കും വളരെ എളുപ്പത്തില്‍ കുറച്ച്‌ സാധനങ്ങള്‍ വച്ച്‌ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ്, സെക്കന്റുകള്‍ക്കുള്ളില്‍ തയ്യാറാകുന്ന ദക്ഷിണേന്ത്യയുടെ ഏറ്റവും എളുപ്പവും ആരോഗ്യകരവും ആയ പ്രാതല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. റവ ഇഡലി പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്നതും ആരോഗ്യത്തിന് ഉത്തമമായ ഒരു വിഭവമാണിത്.

റവ ഇഡ്ലി ഉണ്ടാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേരുവകള്‍:

റവ – 1 കപ്പ്

തൈര് – ½ കപ്പ്

വെള്ളം ആവശ്യത്തിന്

എനോ/ബേക്കിംഗ് സോഡ – ½ tsp

കടുക്, ഉഴുന്ന്, കറിവേപ്പില

ഇഞ്ചി, പച്ചമുളക് (ഓപ്ഷണല്‍)

കാരറ്റ്

ഉപ്പ്

തയ്യാറാക്കുന്ന വിധം:

1. പാനില്‍ കുറച്ച്‌ എണ്ണ ചേർത്ത് കടുക്,ഉഴുന്ന്,കറിവേപ്പില താളിക്കുക.

2. റവ ചേർത്ത് 2,3 മിനിറ്റ് തീയില്‍ റോസ്റ്റ് ചെയ്യുക.

3. തൈരും വെള്ളവും ചേർത്ത് ഇഡലി ബാറ്റർ പോലെ കലക്കി എടുക്കുക

4. ഉപ്പ് ചേർക്കുക.

5. സ്റ്റീമർ തയ്യാറാക്കി, ബാറ്റർ പാത്രത്തില്‍ ലേക്കു ഒഴിക്കുക.

6. 10-12 മിനിറ്റ് ടീം ചെയ്യുക.

റവ ഇഡ്ലി റെഡി. ഇത് നല്ല തേങ്ങ ചട്നിക്കൊപ്പം കിടിലം ടേസ്റ്റ് ആണ്.