റാപ്പ് സിംഗേഴ്സായ ജാസ്സി ഗിഫ്റ്റ്, വേടൻ, ഗബ്രി, എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ‘ഇരവ് 2025’ മ്യൂസിക്കൽ പ്രോഗ്രാം ഇന്ന് വൈകുന്നേരം 6 മുതല്‍ 9 വരെ കോട്ടയം വടവാതൂർ ഗിരിദീപം മൈതാനത്ത്;  മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യു: പ്രവേശനം 3 മുതല്‍ ആരംഭിക്കും, കൂടുതൽ വിവരങ്ങൾക്ക് 9645004599 എന്ന നമ്പരിൽ ബന്ധപ്പെടുക 

Spread the love

കോട്ടയം:റാപ്പ് സിംഗേഴ്സായ വേടൻ, ജാസ്സി ഗിഫ്റ്റ്, ഗബ്രി എന്നിവരുടെ മ്യൂസിക്കൽ പ്രോഗ്രാം ‘ഇരവ് 2025’ ശനിയാഴ്ച കോട്ടയം വടവാതൂർ ഗിരിദീപം ഇൻസ്റ്റിറ്റിയൂഷൻസിന്റെ മൈതാനത്ത് നടക്കും.

video
play-sharp-fill

വൈകീട്ട് ആറ് മുതൽ രാത്രി ഒൻപത് വരെയാണ് പ്രോഗ്രാം. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച മൂന്നുമുതൽ പ്രവേശനം ആരംഭിക്കും.

പ്രേക്ഷകർക്കായി കെ.കെ. റോഡില്‍ കാരാണി ഗ്രൗണ്ടിലും, കളരിക്കല്‍ ഹൗസ് പ്ലോട്ടിലും, എതിർവശത്തും പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ആംബുലൻസ്, വൈദ്യസഹായം, ഫയർഫോഴ്സിന്റെ സഹായം, ടോയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷണപദാർത്ഥങ്ങള്‍ ഗ്രൗണ്ടില്‍ അനുവദിക്കുന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക്കറ്റുകള്‍ ദീപിക ഓഫീസിന് സമീപത്തുള്ള പേപ്പർ എൻ കളേഴ്സ്, നസ്രത്ത് ഹോട്ടലില്‍ നിന്ന് നേരിട്ട് ലഭിക്കും. ഐഎസ്ഇസി എജുക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റി നേതൃത്വം നൽകും. വെബ്സൈറ്റ്: www.iravuevents.com. വിവരങ്ങൾക്ക്: 9645004599.