തിരുവനന്തപുരം നഗരസഭ തട്ടിപ്പിന്റെ വൻ കേന്ദ്രമായി മാറിയിരിക്കുകയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ്

Spread the love

തിരുവനന്തപുരം നഗരസഭ, തട്ടിപ്പിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ബിജെപി. വഴുതക്കാട് സ്ഥാപിച്ച്‌ പൊളിച്ച്‌ കളഞ്ഞ സ്ത്രീ സൗഹൃദ ഇടനാഴിയിലൂടെ തന്നെ 93 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും ആരോപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ വി വി രാജേഷ് പറഞ്ഞു. ജി പി ശ്രീലേഖ ഐപിഎസ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടത്തിയ അനന്തപുരി വികസന സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം

video
play-sharp-fill

 പേരൂര്‍ക്കടയിലെ ഒരു കോടി നാല്പതു ലക്ഷം രൂപ തട്ടിച്ച്‌ വയലിനെ നീന്തല്‍കുളം എന്ന പേരില്‍ ഉദ്ഘാടനം നടത്താന്‍ മേയര്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞത് കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തുന്ന തട്ടിപ്പിന്റെ ഏറ്റവും പുതിയ തെളിവാണന്നും അദ്ദേഹം പറഞ്ഞു.