കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കെഎസ്ആർടിസി ഉൾപ്പെടെയുളള ബസുകളിൽ പരസ്യങ്ങൾ പതിക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ഡ്രൈവർ കെ.എം സജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുളള ഇത്തരം പരസ്യ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

ദേശീയ പാതകളുടെ സമീപത്തും ഇത്തരം പരസ്യ ബോർഡുകൾക്ക് നിയന്ത്രണമുണ്ടെന്നും എന്നാൽ പലയിടങ്ങളിലും ബോർഡ് നീക്കം ചെയ്യാത്തതിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ദേശീയ പാതകളിലൂടെ സർവീസ് നടത്തുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group