തെരുവുനായ പ്രശ്നത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; പൊതുയിടങ്ങളില്‍ നിന്നും നായ്ക്കളെ നീക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; പരിശോധനക്കായി പെട്രോളിങ് സംഘത്തെ നിയോഗിക്കണം

Spread the love

ഡൽഹി: തെരുവുനായ പ്രശ്നത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി.

video
play-sharp-fill

റോഡുകളില്‍ നിന്നും പൊതുയിടങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.

ദേശീയപാതയടക്കം റോഡുകളില്‍ നിന്ന് കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകള്‍, സ്പോർട്സ് കോംപ്ലക്സുള്‍, ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്റ്റേഷൻ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നായ്ക്കള്‍ കയറാതിരിക്കാൻ നടപടികള്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ ദിവസേനയുള്ള പരിശോധന നടത്തണം.

ദേശീയപാതകളില്‍ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയില്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിർമാർ സുപ്രീംകോടതിയെ അറിയിക്കണം.

പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം. ഇതിനായുള്ള നടപടികള്‍ മുൻസിപ്പല്‍ കോർപ്പറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു.

ആശുപത്രികള്‍ അടക്കം പൊതുവിടങ്ങളില്‍ നായ്ക്കള്‍ കയറാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.