Spread the love

പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന യുദ്ധം അവസാനിച്ചത് അമേരിക്കയുടെ ഇടപെടലിനാല്‍ ആണെന്ന അവകാശവാദം വീണ്ടും ഉയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

video
play-sharp-fill

യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ വ്യാപാര കരാറുകള്‍ റദ്ദാക്കുമെന്ന് താൻ ഇരു രാജ്യങ്ങള്‍ക്കും അന്ത്യശാസനം നല്‍കിയെന്നാണ് ട്രംപ് ഇക്കുറിയും ആവർത്തിച്ചത്. ഇതേ തുടർന്നാണ് സംഘർഷം അവസാനിച്ചതെന്നും ട്രംപ് ഫ്ലോറിഡയില്‍ നടന്ന അമേരിക്ക ബിസിനസ് ഫോറത്തില്‍ പറഞ്ഞു.മേയ് ഏഴിന് ആ കാര്യം അറിയിച്ചതായും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഈ അവകാശവാദം 58-ാം തവണയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പ്രതികരിച്ചു. മോദി സർക്കാർ ഇതുവരെ ഇത്തരം പ്രസ്താവനകളെ നിഷേധിക്കാത്തതായും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group