അവാർഡ് തിളക്കത്തിൽ കൂടല്ലൂർ സാമൂഹികാരോഗ്യകേന്ദ്രം; സംസ്ഥാന സർക്കാരിന്റെ കായകൽപ്പ അവാർഡ് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ കിടങ്ങൂർ കൂടല്ലൂർ സിഎച്ച്സിക്ക്‌ ആരോഗ്യമന്ത്രി വീണാ ജോർജ് സമ്മാനിച്ചു

Spread the love

കൂടല്ലൂർ: സംസ്ഥാന കായകൽപ്പ അവാർഡിൽ തിളങ്ങി പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ കിടങ്ങൂർ കൂടല്ലൂർ സിഎച്ച്സിക്ക്‌ ലഭിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ.

video
play-sharp-fill

കിടങ്ങൂർ കൂടല്ലൂർ സിഎച്ച്സിക്ക്‌ മന്ത്രി വീണാ ജോർജ് അവാർഡ് സമ്മാനിച്ചു. കൂടല്ലൂർ സിഎച്ച്സിയിൽ നടന്ന അനുമോദനയോഗം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. മേഴ്സി ജോൺ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ആശാ പി.നായർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീന മാളിയേക്കൽ, ഡോ. സിജി വർഗീസ് എച്ച്എംസി അംഗങ്ങളായ പി.കെ. രാജു, വർഗീസ്, കുഞ്ഞുമോൻ, ഷീലാ റാണി തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group