
കോട്ടയം : കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം നവംബർ 26-ന് കൊടിയേറും. ഡിസംബർ നാലിന് പുലർച്ചെ 2.30 മുതലാണു തൃക്കാർത്തിക ദർശനം. അഞ്ചിന് ആറാട്ടോടെ ഉത്സവം സമാപിക്കും.
രണ്ടാംഉത്സവം മുതൽ ഒന്പതാംഉത്സവം വരെ പുലർച്ചെ 5.45-ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പും എട്ടിന് തിരിച്ചെഴുന്നള്ളിപ്പും.
26-ന് വൈകീട്ട് നാലിന് തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ. കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്. വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം നടനും അമ്മയുടെ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തല നിർവഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ദേവീകാർത്യായനീ പുരസ്കാരം കുടമാളൂർ മുരളീധരമാരാറിന് സമർപ്പിക്കും. ഡിസംബർ നാലിന് തൃക്കാർത്തിക ദിവസം ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിനു രാവിലെ 8.30 മുതൽ പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം. രാവിലെ 10-ന് ദേവീവിലാസം എൽപി സ്കൂളിൽ പ്രസാദമൂട്ട് ആരംഭിക്കും.
വൈകിട്ട് 5.30-നു ദേശവിളക്ക് എഴുന്നള്ളിപ്പ്. നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിലായി കഥകളി അരങ്ങിലെത്തും. നവംബർ 27, 29, ഡിസംബർ മൂന്ന് ദിവസങ്ങളിൽ ഉച്ചയ്ക്ക് 11.30 ഉത്സവബലി. ഡിസംബർ 29-ന് രാത്രി ഒന്പതിന് മാതൃഭൂമി മാനേജർ ടി. സുരേഷ് ആട്ടവിളക്ക് തെളിക്കും.
ഭാരവാഹികൾ: സി.എൻ. നാരായണൻ നമ്പൂതിരി (പ്രസി), കെ.എ. മുരളി കാഞ്ഞിരക്കാട്ട് ഇല്ലം (ദേവസ്വം ഭരണാധികാരി), സി.എസ്. ഉണ്ണി (സെക്ര.), സന്തോഷ് ജി.പുതുപ്പള്ളിൽ (ജന. കൺ), അരുൺ വാസുദേവ്(ദേവസ്വം അസി.മാനേജർ.), ആനന്ദക്കുട്ടൻ ശ്രീനിലയം (പബ്ലിസിറ്റി കൺവീനർ)
നവംബർ 26: രാത്രി-8.30-കലാമണ്ഡലം മേജർ െസറ്റ് സംഘം അവതരിപ്പക്കുന്ന നൃത്തസന്ധ്യ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി നൃത്ത സമന്വയം. നവംബർ 27: രാത്രി 8.00-സി.എസ് അനുരൂപും പാർവതിയും അവതരിപ്പിക്കുന്ന വയലിൻ നാദലയം.
നവംബർ 28: സന്ധ്യയ്ക്ക് ആറിന് സംഗീതക്കച്ചേരി-ഗുരുവായൂർ ശിവറാം, 7.00- സംഗീതസമന്വയം-നെടുന്പള്ളി രാംമോഹൻ, മീരാ രാം മോഹൻ.
നവംബർ 29: രാവിലെ 9:00 കുടമാറ്റം.(തൃശ്ശൂർ പാറമേക്കാവ് ദേവസ്വത്തിന്റെ സഹകരണത്തോടെ), രാത്രി 7.00 വോക്കോ വയലിൻ ഫ്യൂഷൻ-എസ്. നിവേദിത, എസ് നിരഞ്ജന. 9.30-കഥകളി-കോട്ടക്കൽ പിഎസ്‌വി നാട്യസംഘം. കഥ: സീതാസ്വയംവരം, ദുര്യോധനവധം.
നവംബർ 30: വൈകീട്ട് 6.30-സംഗീതാരാധന-വൈക്കം വിജയലക്ഷ്മിയും സംഘവും. രാത്രി 9.30-കഥകളി-കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘം. കഥ: അർജ്ജുനവിഷാദവൃത്തം, ദക്ഷയാഗം.
ഡിസംബർ ഒന്ന്: രാവിലെ 9.30- നങ്ങ്യാർകൂത്ത് -ഡോ. അപർണ നങ്ങ്യാർ. ഉച്ചയ്ക് 2.30: പകലരങ്ങ് കഥകളി. ഡിസംബർ രണ്ട്: രാത്രി 7.45-നന്ദഗോവിന്ദം ഭജൻസ്, ഡിസംബർ മൂന്ന്: രാത്രി 10.30: ഭരണിമേളം-പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ. സന്ധ്യയ്ക്ക് 6.00-നങ്ങ്യാർകൂത്ത്- ഡോ. കലാമണ്ഡലം കൃഷ്ണേന്ദു.
ഡിസംബർ നാല്: വെളുപ്പിനെ 3.30-മുതൽ നാമസങ്കീർത്തനം. മഞ്ഞപ്ര മോഹനനും സംഘവും. രാവിലെ ഏഴുമുതൽ രാത്രി ഒന്പതുവരെ തൃക്കാർത്തിക സംഗീതോത്സവം. ഡിസംബർ അഞ്ച്: രാത്രി 8.00-ആറാട്ട് കച്ചേരി-വൈക്കം ജയചന്ദ്രൻ. 11.00-ന് ബാലെ ഹരിപ്പാട് നവദർശനയുടെ ശിവകാമി.




