കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ശ്രീ ജേതാവും കാർഡിയോളജി ഡോക്ടറുമായ ടി.കെ ജയകുമാറിനെ തുറുമുഖ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആദരിച്ചു

Spread the love

കോട്ടയം:കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ശ്രീ ജേതാവും കാർഡിയോളജി ഡോക്ടറുമായ ടി.കെ ജയകുമാറിനെ തുറുമുഖ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആദരിച്ചു.

video
play-sharp-fill

കേരള പോലീസ് അസോസിയേഷന്റെ 37 സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിന് 10 വീൽചെയറുകളുടെ വിതരണവും മന്ത്രി നിർവഹിച്ചു.

കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് അജിത് കുമാർ അധ്യക്ഷതവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇന്ദു നാരായണൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പ്രേംജി കെ നായർ, കോട്ടയം നർക്കോട്ടിക്ക് സെൽ ഡിവൈഎസ് പി ഏ.ജെ. തോമസ്,

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കുമാർ കെ.സി, കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് അജിത്ത് ടി.ചിറയിൽ, പോലീസ് അസോസിയേഷൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അരുൺകുമാർ, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ പ്രവീൺകുമാർ , ബിനു ഭാസ്ക്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അസോസിയേഷൻ ജില്ലാ സെക്രട്ടറി അനുപ് അപ്പുകുട്ടൻ സ്വാഗതവും വൈസ് പ്രസിഡണ്ട് രാജേഷ് നന്ദിയും പറഞ്ഞു.