
കോഴിക്കോട്: ശബരിമല സ്വർണകൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഭീമ ഹർജി നല്‍കും.
ഒരു കോടി അയ്യപ്പ ഭക്തരുടെ ഒപ്പ് ശേഖരിക്കുമെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. 25 കേന്ദ്രങ്ങളില്‍ അയ്യപ്പ സംഗമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
എൻ വാസു പിടിയില്‍ ആയാല്‍ മുഖ്യമന്ത്രി കുടുങ്ങും. എൻ വാസുവിന്റെ ഗോഡ് ഫാദർ മുഖ്യമന്ത്രിയാണ്. എസ്ഐ.ടിക്ക് പരിമിതി ഉണ്ട്. എസ്. ഐ. ടി ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന് കീഴിലാണ്. ശബരിമല സ്വർണകൊള്ളയുടെ ഗൂഡാലോചനയുടെ ഉറവിടം എകെ ജി സെന്ററാണ്. സ്വര്‍ണക്കൊള്ളക്ക് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന.ഹൈക്കോടതിയുടെ നിരീക്ഷണം ഗുരുതരമാണ്.ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല ഇതിന് പിറകിലുള്ളത്.എൻ വാസു പ്രസിഡന്റ് ആയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്പര്യം കൊണ്ടാണ്.എന്ത് കൊണ്ടാണ് എൻ വാസുവിനെ അറസ്റ്റ് ചെയ്യാത്തത്..?യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്നും എംടി രമേശ് പറഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group



