കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്പ്പെടും; ഒരു അടിപൊളി ചിക്കൻ ലോലിപ്പോപ്പ് റെസിപ്പി ഇതാ!

Spread the love

ചിക്കൻ ഇഷ്ട്ടമല്ലാത്തവർ കുറവായിരിക്കും അല്ലേ? എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു ചിക്കൻ ലോലിപ്പോപ്പ് റെസിപ്പി നോക്കിയാലോ?

video
play-sharp-fill

ആവശ്യമായവ

ചിക്കൻ -500 ഗ്രാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളകുപൊടി

മഞ്ഞൾപൊടി

ഗരം മസാല

മുട്ട

ഓയില്‍

ബ്രഡ്ക്രംസ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

മല്ലിയില

ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കി എല്ലു കളഞ്ഞ ചിക്കൻ  മിക്സിയുടെ  ജാറില്‍ ചേർത്ത് അരച്ചെടുക്കുക. കൂടുതല്‍ അരഞ്ഞുപോകരുത്. ശേഷം ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾപൊടി, ഗരംമസാലപൊടി, ഉപ്പ്‌, ജിഞ്ചർ ഗാർലിക് പേസ്റ്റ്, മല്ലിയില ചേർത്ത് നന്നായി മിക്സ് ചെയ്യണം.

ഇനി ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള ബാളുകളായി ഇത് ഉരുട്ടിയെടുക്കാം. കൈയില്‍ ഒട്ടിപ്പിടിക്കുന്നെങ്കില്‍ കുറച്ച്‌ ഓയില്‍ പുരട്ടിയത്തിന് ശേഷം ചെയ്യുക. അതിനു ശേഷം എഗ്ഗ് ബീറ്റ് ചെയ്തതില്‍ മുക്കിയ ശേഷം ബ്രഡ് ക്രംസില്‍ റോള്‍ ചെയ്ത് ഓരോന്നായി ടൂത്ത് പിക്കിൽ കൂട്ജിയെടുക്കുക. ശേഷം  നല്ല ചൂടായ ഓയിലില്‍ ഫ്രൈ ചെയ്ത് എടുക്കാം. നല്ല ക്രിസ്പി ചിക്കൻ ലോലിപോപ്പ് റെഡി. ഇനി ഇത് ഇഷ്ട്ടമുള്ള സോസിൽ മുക്കി കഴിക്കാം.