കണ്ണില്ലാത്ത ക്രൂരത! പട്ടിയെ അഴിച്ചു വിട്ട് കടിപ്പിച്ചു ; കോട്ടയം പാക്കിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി വിവരശേഖരണത്തിനെത്തിയ ബിഎല്‍ഒയ്ക്ക് നേരെ ആക്രമണം

Spread the love

കോട്ടയം : പാക്കിൽ ബി.എല്‍.ഒയെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചു, വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി വിവരശേഖരണത്തിനെത്തിയ ബി.എല്‍.ഒയ്ക്ക് നേരെയാണ്  ആക്രമണമുണ്ടായത്.

video
play-sharp-fill

വോട്ടർമാർക്ക് ഫോമുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് വീട്ടുടമ നായയെ അഴിച്ചു വിട്ടത്. കോട്ടയം നിയമസഭ മണ്ഡലത്തിലെ 171 ബി.എല്‍.ഒമാരില്‍ ഒരാളാണ് പരിക്കേറ്റ ഉദ്യോഗസ്ഥ. പാക്കിലെ സി.എം.എസ് എല്‍.പി സ്കൂളിലെ 123-ാം നമ്ബർ ബൂത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്.

ഡ്യൂട്ടിയിലുള്ളപ്പോള്‍ പല തവണ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും സർവേ നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും ബി.എല്‍.ഒ പറയുന്നു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group