ഐഎസ്ആർഒയിൽ ജോലിയവസരം; നൂറിലധികം ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

Spread the love

ഐഎസ്ആർഒക്ക് കീഴിൽ ജോലി നേടാൻ അവസരം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതുതായി സയന്റിസ്റ്റ്/ എഞ്ചിനീയർ, റേഡിയോഗ്രാഫർ, ടെക്‌നീഷ്യൻ തുടങ്ങി വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.

video
play-sharp-fill

നിലവിൽ നൂറിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താൽപര്യമുള്ളവർ isro.gov.in എന്ന വെബ്സെെറ്റ് മുഖേന അപേക്ഷ നൽകാം.

അവസാന തീയതി: നവംബർ 14

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

സയന്റിസ്റ്റ്/ എഞ്ചിനീയർ, റേഡിയോഗ്രാഫർ, ടെക്‌നീഷ്യൻ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 100+. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലായിരിക്കും നിയമിക്കുക.

BE/B.Tech, എഞ്ചിനീയറിംഗ് , നഴ്സിംഗിൽ ഡിപ്ലോമ, BSc, SSLC/SSC ഉള്ള ITI, 10-ാം ക്ലാസ് എന്നിവയാണ് വിവിധ തസ്തികയിലേക്കുള്ള യോ​ഗ്യതകൾ. വിശദമായ നോട്ടിഫിക്കേഷൻ വെബ്സെെറ്റിൽ ലഭ്യമാണ്.

ശമ്പളം

സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകൾക്ക് 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, നഴ്സ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകളിൽ 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും
അപേക്ഷ ഫീസ്

750 രൂപ പ്രോസസ്സിംഗ് ഫീസ് അടയ്ക്കേണ്ടതുണ്ട്. സ്ത്രീകൾ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾ, മുൻ സൈനികർ എന്നിവർക്ക് ഈ ഫീസ് പൂർണ്ണമായും തിരികെ നൽകും.മറ്റ് അപേക്ഷകർക്ക് 500 രൂപയും പരീക്ഷയ്ക്ക് ശേഷം തിരികെ നൽകും.

തെരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിലേക്കുള്ള നിയമനം. ടെക്നിക്കൽ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ് ‘എ’/ടെക്നീഷ്യൻ-ബി/ഡ്രാഫ്റ്റ്സ്മാൻ-ബി തസ്തികകളിലേക്കുള്ള അഭിമുഖത്തിന് പകരമായി സ്കിൽ ടെസ്റ്റ് നടത്തും.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിലേക്കുള്ള നിയമനം. ടെക്നിക്കൽ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ് ‘എ’/ടെക്നീഷ്യൻ-ബി/ഡ്രാഫ്റ്റ്സ്മാൻ-ബി തസ്തികകളിലേക്കുള്ള അഭിമുഖത്തിന് പകരമായി സ്കിൽ ടെസ്റ്റ് നടത്തും.

അപേക്ഷിക്കേണ്ട വിധം

വിശദമായ നോട്ടിഫിക്കേഷനും, അപേക്ഷ പ്രോസ്പെക്ടസും https://www.isro.gov.in/Careers.html എന്നീ വെബ്സെെറ്റുകളിൽ ലഭ്യമാണ്. ഉദ്യോ​ഗാർഥികൾ 2025 നവംബർ 14 ന് മുൻപായി അപേക്ഷ പൂർത്തിയാക്കണം.