മൂവാറ്റുപുഴ പെഴക്കാപ്പിള്ളിയില്‍ വൻ കഞ്ചാവ് വേട്ട; അഞ്ചര കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

Spread the love

മൂവാറ്റുപുഴ പെഴക്കാപ്പിള്ളിയില്‍ വൻ കഞ്ചാവ് വേട്ട. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തില്‍ നിന്നും അഞ്ചര കിലോയിലധികം കഞ്ചാവ് പിടികൂടി.

video
play-sharp-fill

അസം സ്വദേശി നജ്മുല്‍ ഇസ്‌ലാമാണ് എക്സൈസിന്റെ പരിശോധനയില്‍ പിടിയിലായത്. പരിശോധനയില്‍ കഞ്ചാവ് വിറ്റ് ലഭിച്ച തുകയും, മൂന്ന് മൊബൈല്‍ ഫോണുകളും പിടികൂടിയിട്ടുണ്ട്.

മൂവാറ്റുപുഴ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group