പാലാ അടക്കം 48 നഗരസഭകൾ ഇനി സ്ത്രീകൾ ഭരിക്കും: 3 കോർപറേഷൻ ഭരണവും സ്ത്രീകൾക്ക്: നഗരസഭാ ചെയർപേഴ്സൺ 6 എണ്ണം പട്ടികജാതി .1 എണ്ണം പട്ടിക വർഗം: മേയർ, ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്കുള്ള ഉത്തരവിറങ്ങി.

Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2025-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയർപേഴ്‌സണ്‍ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

video
play-sharp-fill

ഇതനുസരിച്ച്‌ 3 കോർപറേഷനുകളും 48 മുനിസിപ്പല്‍ കൗണ്‍സിലുകളും സ്ത്രീകള്‍ ഭരിക്കും.
സംസ്ഥാനത്തെ ആറ് മുനിസിപ്പല്‍ കോർപ്പറേഷനുകളിലെ മേയർ സ്ഥാനങ്ങളില്‍ മൂന്നെണ്ണം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംവരണം ചെയ്ത കോർപ്പറേഷനുകള്‍ ഇവയാണ്:
കൊച്ചി
തൃശൂർ
കണ്ണൂർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

87 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ചെയർപേഴ്‌സണ്‍ സ്ഥാനങ്ങളില്‍ 44 എണ്ണം സ്ത്രീകള്‍ക്കും , 6 എണ്ണം പട്ടികജാതി വിഭാഗത്തിനും, ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.

പ്രധാന സംവരണ വിഭാഗങ്ങളിലെ കൗണ്‍സിലുകള്‍
പട്ടിക ജാതി (സ്ത്രീ) സംവരണം:
തിരുവല്ല (പത്തനംതിട്ട)
ഒറ്റപ്പാലം (പാലക്കാട്)
ഫറോക്ക് (കോഴിക്കോട്)
കരുനാഗപ്പളളി (കൊല്ലം)
കായംകുളം (ആലപ്പുഴ)
കൊയിലാണ്ടി (കോഴിക്കോട്)
കല്‍പ്പറ്റ (വയനാട്)

സ്ത്രീകള്‍ക്ക് സംവരണം ചെയ്ത മറ്റ് മുനിസിപ്പല്‍ കൗണ്‍സിലുകള്‍
നെയ്യാറ്റിൻകര
വർക്കല
കൊട്ടാരക്കര
അടൂർ
പത്തനംതിട്ട
പന്തളം
ആലപ്പുഴ
മാവേലിക്കര
ഹരിപ്പാട്
പാലാ

തൊടുപുഴ
ആലുവ
അങ്കമാലി
കോതമംഗലം
പെരുമ്ബാവൂർ
മൂവാറ്റുപുഴ
പൊന്നാനി
മലപ്പുറം
പെരിന്തല്‍മണ്ണ
നിലമ്ബൂർ

കാസർഗോഡ്
ഏലൂർ
മരട്
ചാലക്കുടി
ഗുരുവായൂർ
കുന്നംകുളം

വടക്കാഞ്ചേരി
ഷൊർണൂർ
ചെറുപ്പുളശേരി
മണ്ണാർക്കാട്
കുന്നംകുളം
താനൂർ
പരപ്പനങ്ങാടി
വളാഞ്ചേരി

തിരൂരങ്ങാടി
പയ്യോളി
കൊടുവള്ളി
മുക്കം
സുല്‍ത്താൻ ബത്തേരി
മട്ടന്നൂർ
പാനൂർ
ആന്തൂർ