
തിരുവനന്തപുരം : തിരുവനന്തപുരം വഴയിലയില്‍ കെഎസ് ആർടിസി ബസിൻ്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻക്കര കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്.
ഫാർമസ്യൂട്ടിക്കല്‍ എക്സിക്യൂട്ടീവ് ആണ് രാജേഷ്. തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട് വരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് പിറകിലെ ടയറിന് അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്.
രാജേഷ് ബസിന്റെ ഇടതു വശത്ത് കൂടി ഓവർ ടേക്ക് ചെയ്യുന്നതിനിടയില്‍ കല്ലില്‍ തെന്നി ബസിൻ്റെ പുറക് വശത്തെ ടയറിന് അടിയില്‍ വീഴുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



