
വൈക്കം : വനിതാ സ്‌പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ അന്തർദേശീയ, ദേശീയ സംസ്ഥാനതലങ്ങളിൽ കായികമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച 100 കായികതാരങ്ങളെ വ്യാഴാഴ്ച വൈകീട്ട് വൈക്കം സത്യാഗ്രഹ സ്മാരകഹാളിൽ ആദരിക്കും.
ഫുട്‌ബോൾ, ഹോക്കി, റോളർ സ്‌പോർട്‌സ്, മേഖലകളിൽ അന്തർദേശീയതലങ്ങളിൽ ശ്രദ്ധ നേടിയ ഒൻപത് കായിക താരങ്ങളെയും ആദരിക്കുമെന്ന് സ്‌പോർട്‌സ് അക്കാദമി കോഡിനേറ്റർ പി.കെ. ബാലകൃഷ്ണൻ, കോച്ച് ജോമോൻ ജോക്കബ്, അസിസ്റ്റന്റ് കോഡിനേറ്റർ കെ.എ. ബേബിയും അറിയിച്ചു.
മുൻകാല ഇന്ത്യൻ കായികതാരങ്ങളെയും ചടങ്ങിൽ ആദരിക്കും.വൈക്കം റവന്യൂ ജില്ലയിലെ സ്‌കൂളുകളിലെ 100 കായികതാരങ്ങൾക്ക് ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും.2.30-ന് നടക്കുന്ന സമ്മേളനം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി. ഉദ്ഘാടനംചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അധ്യക്ഷതവഹിക്കും.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.



