വാട്ടര്‍ മെട്രോയില്‍ കയറാനെത്തുന്നവർക്ക് കോളടിച്ചു; ഇനി അടിപൊളി ഫുഡും ആസ്വദിക്കാം

Spread the love

ജലഗതാഗത രംഗങ്ങള്‍ വമ്പൻ മാറ്റത്തിനു വഴിയൊരുക്കിയ കൊച്ചി മെട്രോ ഫുഡ് സ്ട്രീറ്റിന് തുടക്കമിടുന്നു. ഹൈക്കോടതി ജംഗ്ഷൻ വാട്ടർ മെട്രോ സ്‌റ്റേഷനിലാണ് ആദ്യമായി ഫുഡ് സ്ട്രീറ്റ് ഒരുക്കുന്നത്.

video
play-sharp-fill

750 സ്‌ക്വയർ ഫീറ്റുള്ള എട്ട് കിയോസ്‌കുകളാണ് ഹൈക്കോടതി ജംഗ്ഷനിലെ മെട്രോ സ്‌റ്റേഷനിലുള്ളത്. ഇത് നാളുകള്‍ക്ക് മുന്നേ ഒരു തവണ ടെൻഡർ ചെയ്ത് പോയിരുന്നെങ്കിലും ടെൻഡർ വിളിച്ച വ്യക്തി കടകള്‍ തുടങ്ങിയില്ല. ഇതേത്തുടർന്ന് എട്ട് കിയോസ്‌കുകള്‍ക്കുമായി വീണ്ടും ടെൻഡർ ചെയ്യുകയായിരുന്നു. രണ്ടോ മൂന്നോ വർഷത്തേക്ക് ആകും ടെൻഡർ. 2.5 ലക്ഷം രൂപയ്ക്കാണ് മുമ്ബ് ടെൻഡർ നിശ്ചയിച്ചിരുന്നത്. ഇത്തവണ ടെൻഡർ നടപടികള്‍ പൂർത്തിയായാല്‍ ഉടൻ മറ്റ് നടപടികളിലേക്ക് കടക്കാനാണ് കെ.ഡബ്ല്യു.ആർ.എല്ലിന്റെ നീക്കം.ഹൈക്കോടതി ജംഗ്ഷനിലെ കിയോസ്‌കുകള്‍ ഒന്നിച്ച്‌ പ്രവർത്തനം തുടങ്ങണം എന്നതാണ് നിലവിലെ പദ്ധതി. ആദ്യ ഘട്ടത്തില്‍ ഹൈക്കോടതി ജംഗ്ഷൻ വാട്ടർ മെട്രോ സ്‌റ്റേഷനില്‍ മാത്രമാണ് ഫുഡ് സ്ട്രീറ്റ് ഒരുക്കുന്നത്.

തുടർന്നുള്ള ഘട്ടങ്ങളില്‍ മറ്റ് വാട്ടർ മെട്രോ സ്‌റ്റേഷനുകളിലേക്കും ഫുഡ് കോർട്ടുകളോ ഫുഡ് സ്ട്രീറ്റുകളോ പരിഗണനയിലുണ്ടെന്ന് അധികൃതർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്ടർ മെട്രോ -നിലവിലെ ടെർമിനലുകള്‍

വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോള്‍ഗാട്ടി, വൈപ്പിൻ, ഫോർട്ട്‌കൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്

നിലവിലെ റൂട്ടുകള്‍

ഹൈക്കോർട്ട് – ഫോർട്ട്‌കൊച്ചി, ഹൈക്കോർട്ട് – വൈപ്പിൻ, ഹൈക്കോർട്ട് – സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ – ചേരാനെല്ലൂർ, വൈറ്റില – കാക്കനാട്

(യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ ഹൈക്കോർട്ട് – സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ – ചേരാനല്ലൂർ റൂട്ടുകളിലെ ട്രിപ്പ് കുറവാണ് )