
കൊച്ചി: കൊച്ചി എടത്തല എൻഎഡിക്ക് സമീപം കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുൻപിൽ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഇന്ന് രാത്രിയോടെ ആണ് സംഭവം.കാർ പൂർണമായും കത്തി നശിച്ചു.
കാറിൽ നിന്നും പുക ഉയരുന്നത് ബൈക്ക് യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ യാത്രക്കാർ പുറത്തിറങ്ങിയതാണ് രക്ഷയായത്.നേവിയുടെ ആയുധസംഭരണശാലയ്ക്ക് സമീപമാണ് സംഭവം. ബൈക്ക് യാത്രക്കാര്‍ പറഞ്ഞ ഉടനെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി.
ഇതിനുപിന്നാലെ കാറിൽ നിന്ന് വലിയരീതിയിൽ തീ ഉയര്‍ന്നു. പൊട്ടിത്തെറിയോടെയാണ് കാര്‍ കത്തിയത്. കത്തുന്നതിനിടെ തീഗോളം ഉയരുകയും ചെയ്തു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


