തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസില്‍ എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍ വെച്ചുമാറാന്‍ തയ്യാറാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റില്‍ കുറയാന്‍ പാടില്ല.

പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടും. ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തിലുള്ള സീറ്റ് ചര്‍ച്ചയില്‍ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാല്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.