ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ);ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Spread the love

മുംബൈ: കൊല്‍ക്കത്തയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി.

video
play-sharp-fill

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച പേസര്‍ ആകാശ് ദീപും ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയ രജത് പാട്ടീദാറെയും സര്‍ഫറാസ് ഖാനെയും ടെസ്റ്റ് ടീമിലക്ക് പരിഗണിച്ചില്ല.

ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തുടരുമ്പോള്‍ യശസ്വി ജയ്സ്വാള്‍ ഓപ്പണറായി തിരിച്ചെത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ധ്രുവ് ജുറെല്‍ ആണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിന്‍ഡീസിനതിരായ പരമ്പരയില്‍ കളിച്ച സായ് സുദര്‍ശനും മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

പേസര്‍മാരായി ആകാശ് ദീപിനൊപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണുള്ളത്. ഓൾ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലുണ്ട്.

ഈ മാസം 14 മുതല്‍ കൊല്‍ക്കത്തയിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. 22 മുതല്‍ ഗുവാഹതിയിലാണ് രണ്ടാം ടെസ്റ്റ്.