സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ മദ്ധ്യവയസ്കൻ മരിച്ചു; ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 160 കേസുകള്‍

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ 57 കാരനാണ് മരിച്ചത്.

video
play-sharp-fill

കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു. കാലിന് പരിക്കേറ്റാണ് പ്രമേഹ രോഗിയായ മദ്ധ്യവയസ്‌കൻ ചികിത്സയ്‌ക്കായി എത്തിയത്. ഒരാഴ്ച മുൻപ് ചികിത്സയിലിരിക്കെ പനി പിടിപ്പെടുകയായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെയായിട്ടും കണ്ടെത്താനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം മാത്രം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മൂന്ന് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏഴുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വർഷം മാത്രം 160 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 36 മരണങ്ങള്‍ ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

അതേസമയം, വളർത്തുമൃഗങ്ങളിലും അമീബിക് മസ്‌തിഷ്ക ജ്വരം പടരാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ‌ർ പറയുന്നത്.

കുളങ്ങളിലും മറ്റും കുളിപ്പിക്കുന്നതും, കെട്ടിക്കിടക്കുന്ന കുടിവെള്ളം നല്‍കുന്നതും അപകടകരമാണ്. 30 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസിലുളള വെള്ളത്തില്‍ നൈഗ്ലെറിയ ഫൗലേറി എന്ന ഇനം അമീബയുടെ സാന്നിദ്ധ്യമുണ്ടാകാം.

വാട്ടർടാങ്കില്‍ വെയിലേറ്റ് ചൂടുള്ള വെളളത്തിലും അമീബയുടെ സാന്നിദ്ധ്യമുണ്ടാകുന്നുണ്ടെന്നാണ് നിഗമനം. ആ അണുബോധ രാജ്യത്തെ വളർത്തുമൃഗങ്ങളില്‍ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്‌നൗവില്‍ എരുമകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശങ്ങളിലെ നായ്ക്കളുടേയും പൂച്ചകളുടേയും കണ്ണുകളെ ഈ അമീബ ബാധിച്ചിട്ടുണ്ട്.