റെസ്റ്റോറൻ്റ് സ്റ്റൈല്‍ ചിക്കൻ ഫ്രൈ ഇനി വീട്ടില്‍ തയ്യാറാക്കാം; ഇതാ ഒരു എളുപ്പവും കിടിലനുമായ റെസിപ്പി

Spread the love

കടയില്‍ കിട്ടുന്ന പോലെ രുചിയുള്ള ചിക്കൻ ഫ്രൈ വീട്ടില്‍ ഉണ്ടാക്കാൻ ശ്രമിച്ചിട്ടും ശരിയായ രുചി വരാത്തവർക്കായി ഇതാ ഒരു എളുപ്പവും കിടിലനുമായ റെസിപ്പി.

video
play-sharp-fill

കടയിലെ ഫ്രൈയെ പോലും മുട്ടിക്കുന്ന രുചിയില്‍ ചിക്കൻ ഫ്രൈ ഇനി വീട്ടില്‍ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിക്കൻ – 250 ഗ്രാം

മുളക് പൊടി – 2 സ്പൂണ്‍

കുരുമുളക് പൊടി – ½ സ്പൂണ്‍

ചിക്കൻ മസാല – ¼ മുതല്‍ ½ സ്പൂണ്‍ വരെ

മഞ്ഞള്‍ പൊടി – ¼ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

പച്ചമുളക് – 4 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചിക്കൻ ചെറിയ കഷ്ണങ്ങളായി മുറിച്ച്‌ അതിലേക്ക് ഉപ്പും അല്പം വിനാഗിരിയും ചേർത്ത് നന്നായി തിരുമ്മി 10 മിനിറ്റ് അടച്ച്‌ വയ്ക്കുക. തുടർന്ന് വെള്ളം ഊറ്റി കളഞ്ഞ ശേഷം അതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, ചിക്കൻ മസാല, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മസാല പുരട്ടി വെച്ച ചിക്കൻ കുറഞ്ഞത് രണ്ട് മണിക്കൂർ മാരിനേറ്റ് ചെയ്ത് വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചിക്കൻ കഷ്ണങ്ങള്‍ ചേർക്കുക. കൂടെ കീറിയ പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇരുവശവും ചുവപ്പായി വറുത്തെടുക്കുക.

വറുത്തെടുത്ത ചിക്കൻ ഫ്രൈ ചൂടോടെ വിളമ്ബാം. പുറം ഭാഗം കുരുമുളകിന്റെ കിക്കോടെയും അകത്ത് രസമുള്ള മസാലയോടെയും, ഇത്രയും രുചിയുള്ള ചിക്കൻ ഫ്രൈ ഇനി വീട്ടില്‍ തന്നെ തയ്യാറാക്കാം. ഒരിക്കല്‍ ഇങ്ങനെ ഉണ്ടാക്കിയാല്‍ പിന്നെ ഇതുപോലെ മാത്രമേ നിങ്ങള്‍ ചിക്കൻ ഫ്രൈ ഉണ്ടാക്കുകയുള്ളൂ