വൈക്കം മഹാദേവ ക്ഷേത്രത്തിലെ സ്വർണ്ണ തിരിമറി നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രദക്ഷിണ ജാഥ നാളെ

Spread the love

വൈക്കം : യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 6 ന് വൈകിട്ട് 5 ന് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരനടയില്‍ നിന്ന് കിഴക്കേഗോപുര നടയിലേക്ക് പ്രദക്ഷിണ ജാഥ നടത്തും.

video
play-sharp-fill

ശബരിമലയിലും, വൈക്കം മഹാദേവ ക്ഷേത്രത്തിലും സ്വർണ്ണ തിരിമറി നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ജാഥ.

ആലോചന യോഗത്തില്‍ നിയോജക മണ്ഡലം ചെയർമാൻ പോള്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബി. അനില്‍കുമാർ, കെ.കെ.മോഹനൻ, മോഹൻ ഡി ബാബു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.ഡി.ഉണ്ണി, അബ്ദുള്‍ സലാം റാവുത്തർ, സുബൈർ പുളിന്തുരുത്തി, അഡ്വ.എ.സനീഷ് കുമാർ, ജയ്‌ജോണ്‍ പേരയില്‍, അക്കരപ്പാടം ശശി തുടങ്ങിയവർ പങ്കെടുത്തു.