തൃശൂർ: ഫിറ്റ്‌നസ് പരിശീലകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് സംഭവം. മണി – കുമാരി ദമ്ബതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിം ട്രെയ്‌നറായ മാധവ് ദിവസവും നാല് മണിക്ക് ഉണർന്ന് ജിമ്മില്‍ പോകാറുണ്ടായിരുന്നു. ഇന്ന് നാലരയായിട്ടും എഴുന്നേറ്റില്ല. ഇതോടെ കുമാരി മകനെ വാതിലില്‍ തട്ടിവിളിച്ചു. പ്രതികരണമില്ലെന്ന് കണ്ടതോടെ അയല്‍വാസിയുടെ സഹായത്തോടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു.
വീട്ടില്‍ മാധവും അമ്മയും മാത്രമായിരുന്നു താമസം. തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം നടത്തും. ഹൃദയാഘാതമാകാം മരണകാരണമെന്ന സംശയമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


