ഇത്തവണ ക്രിസ്മസിന്റെ ശാന്തിദൂതുമായി നാലാംക്ളാസുകാരിയുടെ ആലാപനം: തിരുപ്പിറവിയുടെ സന്ദേശവുമായി തയ്യാറാക്കുന്ന ഗാനത്തിന് വേറിട്ട സ്വരമാധുരി പകരുന്നത് പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഗ്രേഷ്യസാണ്.

Spread the love

മല്ലപ്പള്ളി: ഇത്തവണ ക്രിസ്മസിന്റെ ശാന്തിദൂതുമായി നാലാംക്ളാസുകാരിയുടെ ആലാപന മാധുരിയുമുണ്ടാകും. തിരുപ്പിറവിയുടെ സന്ദേശവുമായി തയ്യാറാക്കുന്ന ഗാനത്തിന് വേറിട്ട സ്വരമാധുരി പകരുന്നത് പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഗ്രേഷ്യസാണ്.

video
play-sharp-fill

കോട്ടയം പത്തനാട് ഇടയപ്പാറ നവോമി ഓഡിയോ ഡിജിറ്റല്‍ സ്റ്റുഡിയോയുടെ ബാനറില്‍ നവംബർ 14ന് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്യും. ‘ക്രിസ്തുയേശു ജാതനായ് ‘ എന്നുതുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയത് സന്തോഷ് കങ്ങഴയാണ്.

മല്ലപ്പള്ളി കിഴക്കയില്‍ കുടുംബാംഗവും അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ കിഴക്കയില്‍ ഇട്ടി മാത്യുവാണ് (അനിയൻ) ഗാനരചന. പ്രൊഡ്യൂസറും അദ്ദേഹം തന്നെ. ഗാനത്തിന് വ്യത്യസ്തമായ ആലാപന മികവ് വേണമെന്നതിനാലാണ് ഗ്രേഷ്യസിനെ തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അഞ്ചേരി കക്കുഴിയില്‍ പുത്തൻപറമ്പില്‍ ഷിബു സ്‌കറിയയുടെയും ജാൻസിയുടെയും ഇളയ മകളാണ്. മറ്റു രംഗങ്ങളിലും ഗ്രേഷ്യസ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. സ്പീഡ് ക്വാഡ് റോളർ സ്‌കേറ്റിംഗ് ചാമ്ബ്യൻഷിപ്പില്‍ തുടർച്ചയായി മൂന്നാം വർഷവും ജില്ലാ തലത്തില്‍ മെഡല്‍ നേടി . സ്‌കൂള്‍, ഇന്റർസ്‌കൂള്‍, സബ് ഡിസ്ട്രിക്റ്റ് തലത്തില്‍ സംഗീതത്തില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പെയിന്റിംഗിലും ഒറിഗാമി വർക്കിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌കൂളിലെ സംഗീത അദ്ധ്യാപികയായ ഡെയ്‌സിയാണ് സംഗീതത്തില്‍ പരിശീലനം നല്‍കുന്നത്. സ്‌കൂളിലെ ഗായകസംഘത്തിന് നേതൃത്വം നല്‍കുന്നതും ഗ്രേഷ്യസാണ് കാംബോജി സംഗീതത്തിലും ദേശഭക്തിഗാനത്തിലും കോട്ടയം സബ് ജില്ലാ തലത്തില്‍ വിജയിച്ചിട്ടുണ്ട്.