ഓണ്‍ലൈൻ ടാക്‌സി എല്ലായിടത്തും ഓടും; മൂന്നാറിലെ കുറ്റക്കാരായ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

Spread the love

തിരുവനന്തപുരം: മൂന്നാറില്‍ ടാക്‌സി ഡ്രൈവർമാരില്‍ നിന്ന് മുംബൈ സ്വദേശിനിക്ക് ദുരനുഭവമുണ്ടായ സംഭവത്തില്‍ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ആറ് കുറ്റക്കാരുണ്ട്. അവരെ പിടികൂടിക്കഴിഞ്ഞാല്‍ ഉടൻ ലൈസൻസ് റദ്ദാക്കും. ഓണ്‍ലൈൻ ടാക്‌സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

video
play-sharp-fill

ഓണ്‍ലൈൻ ടാക്‌സി മൂന്നാറിലും ഓടും. തടയാൻ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ നടക്കുന്നത് തനി ഗുണ്ടായിസമാണ്. ഡബിള്‍ ഡെക്കർ ബസ് വന്നപ്പോഴും ടാക്‌സി ഡ്രൈവർമാർ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവർ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും

പിഴ അടയ്ക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഓണ്‍ലൈൻ ടാക്‌സി ഡ്രൈവർമാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്ക് ശല്യമാകരുതെന്നും മന്ത്രി പറഞ്ഞു. അറസ്റ്റിലായ മൂന്ന് ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് ആർടിഒക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇവരുടെ വാഹന പെർമിറ്റും റദ്ദാക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group