
ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12 ബുധനാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി നൽകി ജില്ലാ കളക്ടര്‍ . പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം 10, 11, 12 തീയതികളില്‍ ആഘോഷിക്കും. 12നാണ് ആയില്യം. ഇതിന് മുന്നോടിയായി കാവിലെ പൂജകള്‍ നാലിന് ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികളായ എസ് നാഗദാസ്, എൻ ജയദേവൻ എന്നിവർ അറിയിച്ചു. പത്തിന് പുണർതം നാളില്‍ കാവിലെ പൂജകള്‍ പൂർത്തിയാകുന്നതോടെ ഉത്സവത്തിന് തുടക്കമാകും. വൈകിട്ട് അഞ്ചിന് മഹാദീപക്കാഴ്‌ച, രാത്രി 7.30ന് ചലച്ചിത്രതാരം നവ്യ നായർ അവതരിപ്പിക്കുന്ന നടനാഞ്‌ജലി, പൂയം നാളായ 11ന് രാവിലെ എട്ടിന് തിരൂർ പവിത്രനാദത്തിന്റെ ഇടയ്‌ക്കധ്വനി, 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ അമ്മയുടെ കാർമികത്വത്തില്‍ ഉച്ചപൂജ, 11ന് ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ണാറശാല യുപി സ്‌കൂളില്‍ പ്രസാദമൂട്ട്.
പകല്‍ ഒന്നിന് കഥാപ്രസംഗം, മൂന്നിന് സംഗീതക്കച്ചേരി, വൈകിട്ട് അഞ്ചിന് പെരുവനം പ്രകാശൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 6.30ന് വയലിൻ ഡ്യുയറ്റ്, വൈകിട്ട് അഞ്ചുമുതല്‍ പൂയം തൊഴല്‍, ഏഴിന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയില്‍പ്പെട്ട അന്തർജനങ്ങള്‍ക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം, ഒമ്ബതിന് ഓട്ടൻതുള്ളല്‍, 9.30ന് കഥകളി, 10.30ന് സംഗീത സമന്വയം.ആയില്യം നാളായ 12ന് പുലർച്ചെ നാലിന് നടതുറക്കും, കുടുംബകാരണവർ എം കെ പരമേശ്വരൻ നമ്ബൂതിരിയുടെ കാർമികത്വത്തില്‍ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങള്‍ ചാർത്തി വിശേഷാല്‍ പൂജ. രാവിലെ എട്ടിന് അധ്യാത്മികപ്രഭാഷണം, ഒമ്ബതിന് സംഗീതക്കച്ചേരി. രാവിലെ ഒമ്ബതുമുതല്‍ ഇല്ലത്ത് നിലവറയ്‌ക്ക് സമീപം അമ്മ ദർശനം നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
10 മുതല്‍ മഹാപ്രസാദമൂട്ട്, 11.30ന് കേരള കാളിദാസ സാംസ്‌കാരിക വേദിയും സർഗചൈതന്യ റൈറ്റേഴ്സ് ഫോറവും അവതരിപ്പിക്കുന്ന കവിയരങ്ങ്. ഉച്ചപൂജയ്‌ക്കുശേഷം ആയില്യം പൂജയ്‌ക്കുള്ള നാഗപത്മക്കളം വരയ്‌ക്കും. കളം പൂർത്തിയാകുന്നതോടെ അമ്മ തീർഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ക്കുശേഷം ആയില്യം എഴുന്നള്ളത്ത്. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ അമ്മയുടെ കാർമികത്വത്തില്‍ ആയില്യം പൂജ ആരംഭിക്കും. പൂജകള്‍ അർധരാത്രിവരെ, തുടർന്ന് തട്ടിന്മേല്‍ നൂറുംപാലും. പകല്‍ 1.30ന് അക്ഷരശ്ലോക സദസ്, 2.30ന് പാഠകം, ചാക്യാർകൂത്ത്, വൈകിട്ട് നാലിന് ഭജൻസ്, 5.30ന് തിരുവാതിര, 6.30ന് ഉണ്ണിമായ മേനോന്റെ മോഹിനിയാട്ടം, 7.30ന് തിരുവാതിര, 8.30ന് നൃത്തനൃത്യങ്ങള്‍, 9.30ന് പുരാണ നൃത്തനാടകം “നാഗദിഗംബരി’ എന്നിവയുമുണ്ടാകും.
നാഗരാജ പുരസ്‌കാര സമർപ്പണം 10ന് ഹരിപ്പാട് ആയില്യ ഉത്സവത്തിന്റെ ഭാഗമായുള്ള ശ്രീ നാഗരാജ പുരസ്‌കാരം 10ന് പകല്‍ 3.30ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സമർപ്പിക്കും. ക്ഷേത്രകലകളിലെ പ്രഗത്ഭരായ കലാനിലയം രാഘവൻ, കാലാമണ്ഡലം ചന്ദ്രികമേനോൻ, വി വി സുബ്രഹ്മണ്യം, കുറൂർ വാസുദേവൻ നമ്ബൂതിരി എന്നിവരാണ് പുരസ്‌കാരജേതാക്കള്‍. 50,000 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.




