
വൈക്കം : യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 ന് വൈകിട്ട് 5 ന് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരനടയിൽ നിന്ന് കിഴക്കേഗോപുര നടയിലേക്ക് പ്രദക്ഷിണ ജാഥ നടത്തും.
ശബരിമലയിലും, വൈക്കം മഹാദേവ ക്ഷേത്രത്തിലും സ്വർണ്ണ തിരിമറി നടത്തിയവരെ നിയമത്തിൽ മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ജാഥ. ആലോചന യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ബി. അനിൽകുമാർ, കെ.കെ.മോഹനൻ, മോഹൻ ഡി ബാബു, പി.ഡി.ഉണ്ണി, അബ്ദുൾ സലാം റാവുത്തർ, സുബൈർ പുളിന്തുരുത്തി, അഡ്വ.എ.സനീഷ് കുമാർ, ജയ്ജോൺ പേരയിൽ, അക്കരപ്പാടം ശശി തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



