
തിരുവനന്തപുരം: ട്രെയിനുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പരിശോധന കർശനമാക്കുമെന്ന് ദക്ഷിണ റെയിൽവെ. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ഗവ. റെയിൽവെ പൊലീസും സംയുക്തമായാണ് നടപടി.
റെയിൽ സഹേലി എന്ന പേരിൽ പത്ത് പേരടങ്ങുന്ന അഞ്ച് ടീമുകളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
ഫുട്ബോർഡിൽ നിൽക്കുന്നവരെയും വനിതാ കമ്പാർട്ട്മെന്റിൽ യാത്രചെയ്യുന്ന പുരുഷന്മാരെയും സംഘം പിടികൂടും.സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കാനാണ് തിരുവനന്തപുരം ഡിവിഷൻ റീജിയണൽ മാനേജർ നിർദ്ദേശം നൽകിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗർകോവിൽ, തിരുവനന്തപുരം സൗത്ത്, നോർത്ത്, എറണാകുളം സൗത്ത്, നോർത്ത്, തൃശൂർ എന്നിവിടങ്ങളിലും കർശന പരിശോധനയുണ്ടാകും. കൺട്രോൾ റൂമിലും റെയിൽവെ ഹെൽപ്പ് ലൈനിലും എത്തുന്ന പരാതികളിൽ അടിയന്തര നടപടിയുണ്ടാകും.
ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെയും ട്രെയിനുകളിലും സ്റ്റേഷനുകളിലും അനധികൃതമായി കടന്നുകയറുന്നവരെയും പ്രത്യേക സംഘവും റെയിൽവെ അധികൃതരും പിടികൂടി നടപടിയെടുക്കുമെന്നും ഡി.ആർ.എം അറിയിച്ചു.




